Daily Gospel Reflections

Bible Passage

 

 

Reflection

അസ്വസ്ഥയും ആകുലതകളും മനുഷ്യരെ ഭയപ്പാടിലേക്ക് തള്ളിവിടുന്നു. ആധുനിക മനുഷ്യന്‍റെ ഇന്നത്തെ അവസ്ഥ നടുക്കടലില്‍ വച്ച് തുഴനഷ്ടപ്പെട്ടുപോയ തോണിക്കാരനെപ്പോലെ പരിഭ്രാന്തിയിലും പട്ടം പൊട്ടിപ്പോയ ചരടിന്‍റെ അറ്റത്തു നില്ക്കുന്ന കുട്ടിയെപ്പോലെ നിരാശയിലുമാണ്. തോണിക്കാരന് തുഴയും പട്ടം പറത്തുന്ന കുട്ടിക്ക് പട്ടവും പ്രത്യാശയും സന്തോഷവും അതുപോലെ സമാധാനവും പ്രദാനം ചെയ്യുന്നു. ക്രിസ്തുവിനെ സ്വന്തമാക്കിയ ഓരോ വ്യക്തിയും പ്രത്യാശയും പ്രതീക്ഷയും സന്തോഷവും സമാധാനവും നിറച്ച് അനുഭവിക്കുന്നവരാണ്. നമ്മുടെ സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തി ജീവിതങ്ങളിലും ഉറങ്ങികിടക്കുന്ന യേശുവിനെ മുട്ടിപ്പായി വിളിച്ചുണര്‍ത്തുവാനും പ്രാര്‍ത്ഥിച്ചപേക്ഷിക്കുവാനും വേണ്ടുന്ന വിശ്വാസ തീക്ഷണത ആവശ്യകമാണ്. നമ്മില്‍ ഉറങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ ഉണര്‍ത്തിക്കഴിയുമ്പോള്‍ ഈ ജീവിക്കുന്ന ക്രിസ്തു നാം വഴിയായി  സമൂഹത്തിലെയും കുടുംബങ്ങളിലെയും വ്യക്തി ജീവിതത്തിലേയും അസ്വസ്ഥകളെ ശാസിക്കുകയും നډയും സമാധാനവും കൊണ്ട് നിറയ്ക്കുകയും ചെയ്യും.

@Pastoral Ministry

Copyright © 2008 - 2017 Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies