തിരുവനന്തപുരത്ത് ആദ്യമായി മൂക-ബധിരരുടെ ശാക്തീകരണത്തിനും ആത്മീയ വളർച്ചയ്ക്കും ആയി തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷയും ഹോളിക്രോസ് ഡഫ് മിനിസ്ട്രിയും ഒരുമിച്ചു ചേർന്ന് അവർക്കായി ദിവ്യബലിയും സമ്മേളനവും സംഘടിപ്പിക്കുന്നു. വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിൽവച്ച് ജൂൺ 30 രാവിലെ പതിനൊന്നരയ്ക്ക് ദിവ്യബലിയും വൈകുന്നേരം 4 മണിക്ക് ബധിര മൂക കുടുംബസംഗമവും.