091-471-2724001
contact@archtvm.in

News Details


സോമതീരം ലിഫ കപ്പ് 2019

 
 
സോമതീരം ലിഫകപ്പ് ആദ്യ റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ നടന്ന അണ്ടർ 16 വിഭാഗത്തിലെ ആദ്യ മത്സരത്തിൽ  റിയൽ മുംബെക്കാർ എഫ്. സി യെ  രാമൻ വിജയൻ അക്കാദമി തമിഴ്നാട് എതിരില്ലാത്ത 4 ഗോളുകൾകൾക്ക് തകർത്തു. രാമൻ വിജയൻ  അക്കാദമിക്ക് വേണ്ടി ശിവശക്തി ഹാട്രിക് ഗോളും കമലേഷ് ഒരു ഗോളും നേടി.    മത്സരത്തിലെ മികച്ച താരമായി രാമൻ വിജയൻ അക്കാദമിയുടെ ശിവശക്തി തെരഞ്ഞെടുക്കപ്പെട്ടു.
 
ജെ. സ്. എ.സി പുതിയതുറ ട്രിവാൻഡ്രവും   സോക്കർ അക്കാദമി മടിക്കൈ കാസർകോടും  തമ്മിൽ അണ്ടർ 16 വിഭാഗത്തിൽ നടന്ന രണ്ടാം മത്സരത്തിൽ ഒരു ഗോളിന് കാസർകോട് മടിക്കൈ അക്കാദമി വിജയിച്ചു. മടിക്കൈക്ക് വേണ്ടി  ആദിൽ ഗോൾ നേടി. മത്സരത്തിലെ മികച്ച താരമായി മടിക്കൈയുടെ ആദിൽ തെരഞ്ഞെടുക്കപ്പെട്ടു. ജയത്തോടുകൂടി സോക്കർ അക്കാദമി മടിക്കൈ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
 
ചെന്നൈ സിറ്റിയും റോസറി. എഫ്. എ ഗുജറാത്തും തമ്മിൽ   അണ്ടർ 16 വിഭാഗത്തിൽ നടന്ന മത്സരത്തിൽ 4-0 എന്ന സ്കോറിൽ ചെന്നൈ സിറ്റി. എഫ്. സി. വിജയിച്ചു. ചെന്നൈ സിറ്റി. എഫ്. സി ക്ക് വേണ്ടി സുജിത് രണ്ടു ഗോളും കരൺ,ജോബിൻ എന്നിവർ ഓരോ ഗോൾ വീതം നേടി. മത്സരത്തിലെ മികച്ച താരമായി ചെന്നൈ സിറ്റി. എഫ്. സി യുടെ സുജിത്ത് തെരഞ്ഞെടുക്കപ്പെട്ടു.
 
അണ്ടർ 16വിഭാഗത്തിൽ ഗാന്ധിംഗ്ലാജ് മഹാരാഷ്ട്രയും  ഉദയ പരിത്തിയൂർ തിരുവനന്തപുരവും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ഉദയ പരിത്തിയൂർ വിജയിച്ചു. പരിത്തിയൂരിന് വേണ്ടി ജോബിൻ, സജ്ഞയ്, ജറി എന്നിവർ ഗോളുകൾ നേടി. മത്സരത്തിലെ മികച്ച താരമായി ഉദയ പരിത്തിയൂരിൻെ ജോബിൻ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടു.ജയത്തോടെ ഉദയ പരിത്തിയൂർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
 
SBFA പൂവാർ ട്രിവാൻഡ്രവും എഫ്. സി മിതിഗർ മുംബൈയും അണ്ടർ 14 വിഭാഗത്തിൽ നടന്ന മത്സരത്തിൽ  SBFA  പൂവാർ ഒരു ഗോളിന് വിജയിച്ചു .SBFA യുടെ അർഷാദ് ഒരു ഗോൾ നേടുകയും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. 
 
ജേപ്പിയാർ.ചെന്നൈയും  ഗോകുലം കേരള എഫ് സിയും  തമ്മിലുള്ള അണ്ടർ 16 വിഭാഗത്തിൽ നടന്ന മത്സരം സമനിലയിൽ  അവസാനിച്ചു. മത്സരത്തിലെ  മികച്ച താരമായി ജേപിയാറിൻെ വിനീഷ് തെരഞ്ഞെടുക്കപ്പെട്ടു.

Back>>
Copyright © 2008 - 2019 Media Commission, Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies