091-471-2724001
contact@archtvm.in

Valiyathura Forane

Valiyathura Forane

വലിയതുറ ഫെറോന

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ തെക്ക് ചെറിയതുറ മുതല്‍ വടക്ക് വേളി, പൗണ്ട്കടവ് വരെയും കിഴക്ക് ചാക്ക മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ തീരം വരെയും വരുന്ന പ്രദേശങ്ങളാണ് ഇന്നത്തെ വലിയതുറ ഫെറോന. വലിയതുറ ഫെ റോനയുടെ ചരിത്രം ഈ പ്രദേശത്തെ ക്രൈസ്തവ പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വലിയതുറ ഫെറോനയിലുള്‍പ്പെടുന്ന പ്രദേശങ്ങളുടെ ചരിത്ര വഴികള്‍ 14-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്ക്കന്‍ മിഷണറിമാരാല്‍ ക്രൈസ്തവ വത്ക്കരിക്കപ്പെട്ട വിശ്വാസ സമൂഹവുമായ് ബന്ധപ്പെട്ടിരിക്കുന്നു. 1542-ല്‍ ഫ്രാന്‍സിസ് സേവ്യറിന്‍റെ വരവോടും തുടര്‍ന്ന് ഈശോ സഭാ വൈദീകരുടെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെയും ഈ പ്രദേശം ക്രൈസ്തവവത്ക്കരണത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്ക് നയിക്കപ്പെട്ടു എന്നതാണ് ചരിത്രം.

ഭരണപരമായി ദീര്‍ഘകാലം കൊല്ലം രൂപതയുടെ കീഴിലായിരുന്ന ഈ പ്രദേശം 1886-ല്‍ പരിശുദ്ധസിംഹാസനവും പോര്‍ച്ചുഗീസ് സര്‍ക്കാരുമായുണ്ടാക്കിയ പാദ്രുവാദോچ ഉടമ്പടിയെ തുടര്‍ന്ന് കൊച്ചിരൂപത പുനസംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിന്‍റെ ഭാഗമായി. څപാദ്രുവാദോയുടെ ആദ്യഘട്ടത്തില്‍ ഭരണപരമായി വേര്‍തിരിക്കപ്പെട്ട 2-ാം പ്രദേശ (തെക്കന്‍ മേഖല) ത്തിന്‍റെ കീഴിലായിരുന്ന ഇവിടം ഒടുവില്‍ ഇന്നത്തെ പള്ളിത്തുറ മുതല്‍ ഇരയിമ്മന്‍തുറ വരെയുള്‍പ്പെടുന്ന അഞ്ചാം പ്രദേശ (5വേ റശൃശെേരേ) ത്തിന്‍റെ ഭാഗമായി മാറി.

ശംഖുമുഖത്തെ ബര്‍ണാഡാ നഴ്സിംഗ് ഹോം പ്രവര്‍ത്തിക്കുന്നിടത്തായിരുന്നു പോര്‍ച്ചുഗീസ് പാദ്രുവാദോ ഭരണത്തിലെ 5വേ റശൃശെേരേ ന്‍റെ ഭരണ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത് څപോര്‍ച്ചുഗീസ് വില്ലچഎന്നറിയപ്പെട്ടിരുന്നു. ജമൃുഹലഹമിലനോട് കൂടിയ കറുത്ത ളോഹ ധരിച്ച സുപ്പീരിയറായിരുന്നു ഭരണത്തലവന്‍. 17-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ (1644) എഴുതപ്പെട്ട മിഷണറി റിപ്പോര്‍ട്ടുകളില്‍ വടക്ക് തുമ്പ മുതല്‍ തെക്ക് വിഴിഞ്ഞം വരെയുള്ള പ്രദേശങ്ങള്‍ വലിയതുറയുടെ സഹഇടവകകളായി പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. കാലക്രമേണ വിശ്വാസികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും ഗോവയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള തദ്ദേശീയരായ പുരോഹിതരുടെ വരവും പടിപടിയായി ഈ പ്രദേശത്ത് പുതിയ സ്വതന്ത്ര ഇടവകകളുടെ രൂപീകരണത്തിന് വഴിയൊരുക്കി. ഈ പ്രദേശത്ത് ആദ്യമായി ഒരു ക്രൈസ്തവദൈവാലയ നിര്‍മ്മാണത്തിന് അന്നത്തെ ഹൈന്ദവ മേല്‍ക്കോയ്മയുള്ള ഭരണസംവിധാനത്തില്‍ നിന്ന് അനുമതി ലഭിച്ചത് 1563-ല്‍ വലിയതുറയിലെ പള്ളി നിര്‍മ്മാണത്തിനായിരുന്നു. ഇത് ശ്രീ. ജോസഫ് തെക്കേടത്ത് തന്‍റെ (ഒശീൃ്യെേ ീള ഇവൃശശെേമിശ്യേ ശി കിറശമ) എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പള്ളികള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് അതാത് പ്രദേശത്ത് കുരിശുകള്‍ സ്ഥാപിച്ച് അതിനു കീഴെ ആദിമക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ പുസ്തകം വിവരിക്കുന്നു. വലിയതുറ പള്ളി ഉണ്ടായതിനെത്തുടര്‍ന്ന് സമീപസ്ഥ ക്രിസ്തീയ ഗ്രാമങ്ങളായ വേളിയിലും കണ്ണാന്തുറയിലും പള്ളികളും ഇടവകയും സ്ഥാപിക്കപ്പെട്ടു. വെട്ടുകാട്ടില്‍ 19-ാം നൂറ്റാണ്ടിലും തോപ്പ്, കൊച്ചുവേളി, ചെറിയതുറ, സെന്‍റ് സേവ്യേഴ്സ്, വലിയതുറ എന്നിവിടങ്ങളില്‍ 20-ാം നൂറ്റാണ്ടിലും കൊച്ചുതോപ്പിലും, ചെറുവെട്ടുകാട്ടിലും 21-ാം നൂറ്റാണ്ടിലുമാണ് ഇടവക രൂപീകരണമുണ്ടായത്.

1937-ല്‍ തിരുവനന്തപുരം രൂപത രൂപികരിക്കപ്പെട്ടുവെങ്കിലും 1953 ല്‍ പാദ്രുവാദോ നിയമം പിന്‍വലിക്കപ്പെടുംവരെ ഈ പ്രദേശങ്ങള്‍ പോര്‍ട്ടുഗീസ് മിഷന് കീഴി ല്‍തന്നെ തുടരുവാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രദേശങ്ങള്‍ തിരുവനന്തപുരം രൂപതയോട് ചേര്‍ക്കപ്പെട്ട ശേഷം 1955 ലാണ് വലിയതുറ ഇടവക ആസ്ഥാനമായി പൂന്തുറ മുതല്‍ വേളിവരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വലിയതുറ ഫെറോന രൂപീകരിക്കുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഭരണപരമായ സൗകര്യം മുന്‍നിര്‍ത്തി പൂന്തുറയെ ഇതില്‍ നിന്നും വേര്‍പെടുത്തുകയും അങ്ങനെവടക്ക് വേളി മുതല്‍ തെക്ക് ചെറിയതുറ വരെ യഥാക്രമം വേളി, കൊച്ചുവേളി, വെട്ടുകാട്, ചെറുവെട്ടുകാട്, കണ്ണാന്തുറ, തോപ്പ്, കൊച്ചുതോപ്പ്, സെന്‍റ്സേവ്യേഴ്സ്, വലിയതുറ, ചെറിയതുറ എന്നിങ്ങനെ10 ഇടവകകള്‍ ചേര്‍ന്ന് ഇന്നത്തെ വലിയതുറ ഫെറോന രൂപീകരിക്കുകയും ചെയ്തു.

ലെഫ്റ്റനന്‍റ് വാര്‍ഡും, ലെഫ്റ്റനന്‍റ് കോര്‍ണറും ചേര്‍ന്നെഴുതിയ 1820-ലെ څമെമ്മോയിര്‍ ഓഫ് ദി സര്‍വ്വെ ഓഫ് ട്രാവന്‍കൂറില്‍ വേളിയില്‍ അക്കാലത്ത് കത്തോലിക്ക പള്ളിയും പള്ളിയോടനുബന്ധിച്ച് വൈദീക വസതിയില്‍ സ്ഥിരതാമസമുള്ള വൈദീകര്‍ ഉണ്ടായിരുന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ വേളിയിടവകയുടെ വടക്കെ അതിര്‍ത്തി കൊച്ചുതുറയും തെക്കെ അതിര്‍ത്തി കണ്ണാന്തുറയുമായിരുന്നു. പില്‍ക്കാലത്ത് വേളിയിലെ വേളിയിടവക വിഭജിച്ചുപോയതാണ് പള്ളിത്തുറ, കൊച്ചുവേളി, വെട്ടുകാട്, എന്നീ ഇടവകകള്‍. വി.തോമസ്സിന്‍റെ നാമത്തിലുള്ള പ്രാര്‍ത്ഥനാലയവും വി.ബര്‍ത്തലോമിയയുടെ നാമത്തിലുള്ള കുരിശടിയും 19-ാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ പുതുക്കിപ്പണിതു.

ബിസിനസ്സുകാരനും ധനാഡ്യനുമായിരുന്ന വേളി സ്വദേശി മാനുവല്‍ ഡിക്രൂസിന്‍റെ (1824-1906) നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ കരിങ്കല്ലും തടിയും ഓടും ഉപയോഗിച്ചാണ് വലിയ പള്ളി നിര്‍മ്മിച്ചത്. വേളി നിവാസികളില്‍ നല്ലൊരു ഭാഗം മത്സ്യബന്ധനരംഗത്തും ന്യൂനപക്ഷം സര്‍ക്കാര്‍ ജോലികളിലും ഗള്‍ഫ് നാടുകളിലും ഇന്ന് തൊഴിലിലേര്‍പ്പെടുന്നു. ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിച്ചു വരുന്ന പുതിയ പള്ളിയുടെയും കമ്മ്യൂണിറ്റി ഹാളിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിന്‍റെ പ്രധാനസ്രോതസ്സ് വേളിയില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളാണ്. ഇടവകയുടെ തൊട്ട് കിഴക്കുകൂടി ഒഴുകുന്ന പാര്‍വ്വതീ പുത്തനാറും അവിടെ നിന്നും ഏതാനും മീറ്ററുകള്‍ക്കപ്പുറം അറബിക്കടലിന്‍റെ സാമീപ്യവും വേളിയെ ഒരു വാണിജ്യ കേന്ദ്രമാക്കിയിരുന്നു. എന്നാല്‍ 1825-ല്‍ വലിയതുറയില്‍ കടല്‍പാലം നിര്‍മ്മിക്കപ്പെട്ടതോടെ ഈ മേല്‍ക്കോയ്മ അവസാനിക്കുകയും വേളിയില്‍ വ്യാപാര വാണിജ്യരംഗത്ത് വേരുകളുമായിരുന്നവര്‍ വലിയതുറയിലേയ്ക്ക് ചേക്കേറുകയോ മലയ, സിംഗപ്പൂര്‍, ശ്രീലങ്ക, എന്നിവിടങ്ങളിലേയ്ക്ക് കുടിയേറുകയോ ചെയ്തതായി കാണാം. വേളിയുടെ സാമൂഹിക വളര്‍ച്ചയ്ക്ക് നിസ്തൂല സംഭാവനകള്‍ നല്‍കി വരുന്ന വി.ഫ്രാന്‍സിസ് അസീസി കോണ്‍വെന്‍റ്, സെന്‍റ് തോമസ്സ് സ്കൂള്‍,കൂടാതെ സെന്‍റ് തോമസ്സ് സ്പോര്‍ട്സ് & ആര്‍ട്സ് ക്ലബ്, വായനശാല എന്നിവ എടുത്തു പറയേണ്ടവയാണ്. 20-ാം നൂറ്റാിന്‍റെ പകുതിവരെ വേളി ഇടവകയുടെ ഭാഗമായിരുന്നു ഇന്നത്തെ കൊച്ചുവേളി ഇടവക. വേളിയേയും കൊച്ചുവേളിയേയും വേര്‍തിരിക്കുന്ന വേളിക്കായല്‍ മഴക്കാലമാകുമ്പോള്‍ പൊഴിമുറിഞ്ഞ് കടലിലേയ്ക്ക് കുത്തിയൊഴുകുകയും കൊച്ചുവേളി സ്വദേശികള്‍ക്ക് വേളിപ്പള്ളിയില്‍ ആധ്യാത്മിക കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ 1944-ഓടെ കൊച്ചുവേളിയിലെ 200 കുടുംബങ്ങളെ ചേര്‍ത്ത് വി. ഔസേഫിന്‍റെ നാമധേയത്തില്‍ കൊച്ചുവേളി ഇടവക രൂപീകരിച്ചു. 1950-തിലാണ് കൊച്ചുപള്ളി ഇടവകയ്ക്ക് സ്വതന്ത്ര ചുമതല ലഭ്യമായത്. ഓലമേഞ്ഞ പള്ളിക്കു പകരം കരിങ്കല്ലും തടിയും ഓടും കൊണ്ടുള്ളപള്ളി നിര്‍മ്മിച്ചത് 1957 – ലാണ്. വേളി ഇടവകാതിര്‍ത്തിക്കുള്ളില്‍ ക്രിസ്തീയ വിശ്വാസികള്‍ക്കൊപ്പം അരയര്‍, പുലയര്‍, വെള്ളാളര്‍, മുസ്ലീംങ്ങള്‍, തുടങ്ങി വിവിധ സമുദായത്തില്‍പ്പെട്ടവര്‍ പരസ്പര ധാരണയിലും സൗഹാര്‍ദ്ദത്തിലും കഴിയുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മത്സ്യബന്ധനവിപണനതൊഴിലുകളില്‍ ഏര്‍പ്പെട്ടവരായിരുന്നു ഇടവക ജനങ്ങളില്‍ ബഹുഭൂരിപക്ഷവും. തുടര്‍ന്ന് സിലോണ്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്കും കാലക്രമേണ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും കുറെയേറെപ്പേര്‍ തൊഴില്‍ തേടിപോകുകയുണ്ടായി. കൂടാതെ 1950 ഓടെ പട്ടാളത്തിലും ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടിലും കുറേപ്പേര്‍ ഉദ്യോഗസ്ഥരായി. ഇടവകയുടെ ചുമതലയിലുള്ള സെന്‍റ് ജോസഫ് എല്‍.പി.സ്ക്കൂള്‍, മാധവപുരം എല്‍.പി.സ്ക്കൂള്‍ എന്നിവയാണ് കൊച്ചുവേളി സ്വദേശികളുടെ പ്രാഥമീക വിദ്യാഭ്യാസത്തിനുള്ള ആദ്യകാല സൗകര്യങ്ങള്‍. 1980-1985 കാലഘട്ടങ്ങളില്‍ സ്ഥാപിതമായ വായനശാലയും ലൈബ്രറിയും 1995-ല്‍ പൂര്‍ത്തീകരിച്ച ഫുട്ബാള്‍ ഗ്രൗണ്ടും ഈ പ്രദേശത്തിന്‍റെ കായിക സാംസ്ക്കാരിക മേഖലകളിലെ മുഖമുദ്രകളാണ്. ഈ അടുത്തകാലത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ വിപുലീകരിച്ച് തിരുവനന്തപുരത്തെ രണ്ടാമത്തെ പ്രധാനസ്റ്റേഷനാക്കിയപ്പോള്‍ കൊച്ചുവേളി എന്ന സ്ഥലത്തിന് ദേശീയ പ്രാധാന്യവും ലഭ്യമായി.

ദൈവ ജനനിയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാമത്തില്‍ സ്ഥാപിതമായ വെട്ടുകാട് മാദ്രെ-ദെ- ദേവൂസ് ദൈവാലയം ദക്ഷിണ കേരളത്തിലെ ക്രൈസ്തവ ദൈവാലയങ്ങളുടെ കൂട്ടത്തില്‍ സുപ്രധാനസ്ഥാനം അലങ്കരിക്കുന്നു. څമാദ്രെچ എന്ന പോര്‍ച്ചുഗീസ് പദത്തിന്‍റെയും ڇദെ ദേവൂസ് څ എന്ന ലാറ്റിന്‍ പദത്തിന്‍റെയും സമ്മിശ്രരൂപമായ ഈ പദത്തിന്‍റെ അര്‍ത്ഥം څദൈവത്തിന്‍റെ അമ്മچچ എന്നാണ്. കാടായി നിലനിന്നിരുന്ന പ്രദേശം വെട്ടിത്തെളിച്ച് ജനവാസയോഗ്യമാക്കിയതിനാലാവാം വെട്ടുകാട് എന്ന പേര് വന്ന തെന്നും പറയപ്പെടുന്നു. തുടക്കത്തില്‍ വെട്ടുകാട് ഇടവക വലിയതുറ ഇടവകയുടെയും പിന്നീട് വേളി ഇടവകയുടെയും സബ്സ്റ്റേഷനായി പ്രവര്‍ത്തിക്കുകയും 19-ാം നൂറ്റാണ്ടോടെ സ്വതന്ത്ര ഇടവകയായി മാറുകയുണ്ടായി. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വെട്ടുകാട് ജനതയുടെ ആഗ്രഹാഭിലാഷമായിരുന്ന പള്ളിയുടെ നിര്‍മ്മാണം 1937-ല്‍ പൂര്‍ത്തിയായി. 1940 കാലഘട്ടത്തില്‍ റോമില്‍ നിന്നും കൊണ്ടുവന്ന ക്രിസ്തുരാജന്‍റെപൂര്‍ണ്ണ ചിത്രം ശ്രീ കാര്‍മ്മല്‍ മിരാന്‍റ എന്ന വ്യക്തിക്ക് ലഭിക്കുകയും ആ ചിത്രത്തില്‍ കാണും പ്രകാരം ഒരു സ്വരൂപം നിര്‍മ്മിച്ച് ഫാ. ഹിലാരിയുടെ പൗരോഹിത്യ സ്വീകരണത്തിന്‍റെ സ്മാരകമായി പള്ളിക്ക് സമര്‍പ്പിക്കുകയുണ്ടായി. 1942 ലാണ് കൊച്ചി രൂപതാ മെത്രാന്‍ അഭിവന്ദ്യ ജോസ് വിയെറ അല്‍ വെര്‍ണസ് ക്രിസ്തു രാജസ്വരൂപം വെഞ്ചരിച്ച് ഔപചാരികമായ പ്രതിഷ്ഠാ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് വിശ്വാസികള്‍ക്കുണ്ടായ അത്ഭുതാനുഭവങ്ങളാണ് ഇന്നത്തെ പ്രശസ്തിയ്ക്ക് കാരണം.

ഇടവകയിലെ സന്യസ്ത സാന്നിധ്യമായ മിസ്റ്റിക്കല്‍ റോസ് കോണ്‍വെന്‍റ് സ്ഥാപിക്കപ്പെട്ടത് 1950 കളുടെ തുടക്കത്തിലാണ്. ഇതിനാവശ്യമായ സ്ഥലവും പണവും ഇടവക സംഭാവനയായി നല്‍കി. ഇന്ന് കോണ്‍വെന്‍റിന്‍റെ നേതൃത്വത്തില്‍ ഇവിടെ ഒരു ലോവര്‍ പ്രൈമറി സ്ക്കൂള്‍, അനാഥമന്ദിരം, ഡിസ്പെന്‍സറി, തൊഴില്‍ പരിശീലനകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നു. 1952-53 ല്‍ തുടങ്ങിയ സെന്‍റ് മേരീസ് ഹൈസ്ക്കൂളില്‍ ഇപ്പോള്‍ ഹയര്‍ സെക്കന്‍ററിയില്‍ ഉള്‍പ്പെടെ 2000 ത്തോളം കുട്ടികള്‍ പഠിക്കുകയും 70 ല്‍ പരം അദ്ധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്നു. 1970 കളില്‍ ഈശോ സഭാ വൈദീകരുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ തുടക്കമിട്ട അകഇഡഎ എന്ന യുവജന പ്രസ്ഥാനം ഇന്നും വെട്ടുകാടിന്‍റെ സാമൂഹികധാരയില്‍ നിറഞ്ഞു നില്‍ക്കുന്നു. ക്രിസ്തുരാജ സാധു ജനക്ഷേമ ട്രസ്റ്റ്, സെന്‍റ് മേരീസ് ലൈബ്രറി, കോസ്റ്റല്‍ അപ്ലിഫ്റ്റ് അസോസിയേഷന്‍, വെട്ടുകാട് ട്രസ്റ്റ്, സെന്‍റ് മേരീസ് സ്പോട്സ് ക്ലബ്, വെട്ടുകാട് റെസിഡന്‍സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി, ടൈറ്റാനിയം വെല്‍ഫയര്‍ അസോസിയേഷന്‍,കേരളകാത്തലിക് യൂത്ത് മൂവ്മെന്‍റ്, റ്റി. എസ്.എസ്.എസ്., അകഇഡഎ ഇവയെല്ലാം തന്നെ വെട്ടുകാട് ജനതയുടെ സംഘടനാ ബോധത്തിന്‍റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.

വലിയതുറ ഫെറോനയില്‍ ചരിത്രപരമായ കാരണങ്ങളാല്‍ വേറിട്ടുനില്‍ക്കുന്ന 2 ഇടവകകളാണ് സെന്‍റ്സെബാസ്റ്റ്യന്‍ ചെറുവെട്ടുകാടും സെന്‍റ് സേവ്യേഴ്സ് വലിയതുറയും. തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് പറിച്ചു നട്ട 1840-കളില്‍ അന്നത്തെ തെക്കന്‍ തിരുവിതാംകൂറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പനകൃഷി നടത്തുന്നതിനായി കൊണ്ടുവന്ന് പാര്‍പ്പിച്ച നാടാര്‍ സമുദായത്തില്‍പ്പെട്ടവരുടെ പിന്‍തലമുറക്കാരാണ് ഇന്ന് ഈ രണ്ട് ഇടവകകളിലും പ്രധാനമായും ഉള്ളത്. നാടാര്‍ സമുദായത്തിലെ അന്നത്തെ പ്രമാണികള്‍ക്ക് പനകള്‍ നട്ടുപിടിപ്പിക്കുന്നതിനായി മഹാരാജാവ് കുറെയേറെ ഭൂമി എഴുതി നല്‍കുകയുണ്ടായി. ബീമാപള്ളി മുതല്‍ വെട്ടുകാട് വരെയുള്ള പ്രദേശങ്ങളില്‍ നല്ലൊരു ഭാഗം ഭൂമിയും ഇവരുടെതായിരുന്നു. ഇതിന് രേഖകളുണ്ട്. പനയുമായി ബന്ധപ്പെട്ട വ്യത്യസ്ത തൊഴിലുകളിലാണ് മുഖ്യമായും ഇവര്‍ ഏര്‍പ്പെട്ടിരുന്നതെങ്കിലും 1825-ല്‍ വലിയതുറയില്‍ തുറമുഖം ഉണ്ടായപ്പോള്‍ പെട്ടെന്നുണ്ടായ തൊഴില്‍ സാദ്ധ്യതകള്‍ കൂടുതല്‍ നാടാര്‍ സമുദായ അംഗങ്ങളെ വലിയതുറയില്‍ എത്തിച്ചുവെന്നും പറയുന്നു.

വലിയതുറയിലിന്നുള്ള സെന്‍റ് സേവ്യേഴ്സ് ദൈവാലയ നിര്‍മ്മാണം വ്യത്യസ്ത ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്. വലിയതുറ ഇടവകയുടെ ഭാഗമായിരുന്ന ഈ ഇടവക 1970 ഓടെ സ്വതന്ത്ര ഇടവകയായി പ്രവര്‍ത്തിച്ചു തുടങ്ങി. ഈ ഇടവകയുടെ സമീപ പ്രദേശങ്ങളില്‍ 1930 കളുടെ തുടക്കത്തിലുണ്ടായ വിദ്യാഭ്യാസവളര്‍ച്ചയില്‍ സെന്‍റ് സേവ്യേഴ്സ് ഇടവക അംഗങ്ങളും പങ്കുകാരായി. ദീര്‍ഘവീക്ഷണത്തോടെയും കാര്യപ്രാപ്തിയോടുകൂടിയും കഴിഞ്ഞ കുറേ കാലമായി ഇടവക നടത്തിവരുന്ന ശ്രമങ്ങളിലൂടെ ഇടവക അംഗങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉദ്യോഗങ്ങളും നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1990 മുതല്‍ ഈ ഇടവകയുടെ ഇടവക നേതൃത്വം ക്ലറിഷ്യന്‍ ഫാദേഴ്സിനാണ്. 1912 വരെ ഒരു ഓലപ്പുരയ്ക്കുള്ളില്‍ വി.സെബസ്ത്യാനോസിന്‍റെ നാമധേയത്തില്‍ പ്രവര്‍ത്തിച്ചുവന്ന ചെറുവെട്ടുകാട് ഇടവക ജനങ്ങള്‍ 1930-കളിലും1940 കളിലും ദൈവാലയ നിര്‍മ്മാണത്തിന് മുന്‍കൈയ്യെടുക്കുകയും 1953 ഓടുകൂടി ഇന്നു കാണുന്ന ദൈവാലയ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. വലിയതുറയിലെ കപ്പൂച്ചിയന്‍ മിഷനറിമാരാണ് ഈ ഇടവകയുടെ അജപാലനനേതൃത്വം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. കാനാന്‍തുറچ എന്നതില്‍ നിന്നാണ് ഇന്നത്തെ കണ്ണാന്തുറ എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് കരുതുന്നു. തെക്കന്‍ തിരുവിതാംകൂറിലെ തീരങ്ങളില്‍ ആദിമ ക്രൈസ്തവവത്ക്കരണം ഉണ്ടായകാലം മുതല്‍ക്കേ കണ്ണാന്തുറയില്‍ ക്രൈസ്തവവിശ്വാസികള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശംഖുമുഖത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കണ്ണാന്‍ന്തുറ. ശംഖുമുഖത്തെ ആറാട്ടുമണ്ഡപം അഥവാ കരിങ്കല്‍ മണ്ഡപം പണിയുമ്പോള്‍ ഇറ്റലിക്കാരായ ഫാ. മുത്തേരിയായിരുന്നു കണ്ണാന്തുറയിലെ വികാരി. യന്ത്രസാമഗ്രികള്‍ ഇല്ലാതിരുന്ന അക്കാലത്ത് മണ്ഡപത്തിലെ തൂണുകള്‍ ഉറപ്പിക്കാന്‍ കണ്ണാന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ സഹായിച്ചുവെന്നും ഈ സഹായത്തിന്‍റെ നന്ദി സൂചകമായി മഹാരാജാവ് കണ്ണാന്തുറയിലെ ഓലകൊണ്ട് നിര്‍മ്മിച്ച ദൈവാലയത്തിനുള്ളില്‍ കല്‍കുരിശ് സ്ഥാപിക്കാനുള്ള കരിങ്കല്‍ തൂണുകള്‍ നല്‍കിയതായും പറയപ്പെടുന്നു. 1924-ല്‍ കല്ലും തടിയും ഓടും കൊണ്ടുള്ള പുതിയ ദൈവാലയം നിര്‍മ്മിച്ചപ്പോള്‍ ഈ കരിങ്കല്‍ തൂണുകളും ഉപയോഗിക്കുകയുണ്ടായി. 1960 ല്‍ വീണ്ടും ദൈവാലയത്തിന്‍റെ പുനര്‍ നിര്‍മ്മിതി നടത്തി. കണ്ണാന്തുറയിലെ ഇന്നത്തെ ദൈവാലയ നിര്‍മ്മാണം പൂര്‍ത്തികരിച്ചത് 2010-11 കാലഘട്ടത്തിലാണ്. കണ്ണാന്തുറ ഇടവകയുടെ മദ്ധ്യസ്ഥന്‍ വി. പത്രോസാണ് 1960 ഓടെ പ്രവര്‍ത്തനമാരംഭിച്ച ഹോളിക്രോസ് സന്യാസിനികള്‍ ഇടവകജനതയുടെ അജപാലനവിശ്വസ വളര്‍ച്ചയില്‍ നിസ്തൂലമായ സേവനമാണ് അനുഷ്ഠിച്ചു വരുന്നത്. ഈ ഇടവകയിലെ ഏക വിദ്യാലയം 1986 മുതല്‍ സര്‍ക്കാര്‍ എയ്ഡോടു കൂടി പ്രവര്‍ത്തിച്ച് വരുന്ന സെന്‍റ് പീറ്റേഴ്സ് പബ്ളിക്ക് സ്ക്കൂളാണ്.20-ാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ വടക്ക് ശംഖുമുഖം മുതല്‍ തെക്ക് ബീമാപള്ളി വരെ ഏതാണ്ട് 4 കിലോമീറ്റര്‍ കടല്‍തീരവും അവിടത്തെ ജനങ്ങളും വലിയതുറ എന്ന ഒറ്റ ഇടവകയുടെ കീഴിലായിരുന്നു. അക്കാലത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വലിയതുറ തുറമുഖം ഈ പ്രദേശത്തെയാകെ ജനനിബിഡമായി മാറ്റുന്നതില്‍ പ്രധാനപങ്കുവഹിച്ചു. 16-ാം നൂറ്റാണ്ടിലെ പാശ്ചാത്യ സഞ്ചാരികളുടെ യാത്രാ വിവരണങ്ങളില്‍ റൊട്ടറچഎന്നും പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍ څറായ്തുറچ എന്നും ഈ പ്രദേശത്തെ വിളിച്ചിരുന്നതായി കാണാം. ലഭ്യമായ രേഖകളനുസരിച്ച് 1542 ല്‍ ഫ്രാന്‍സിസ് സേവ്യര്‍ തെക്ക് തിരുവിതാംകൂറിലെ കടലോരങ്ങളില്‍ ആദ്യമായ് എത്തുന്നതിന് മുമ്പുതന്നെ ഫ്രാന്‍സിസ്ക്കന്‍ മിഷണറിമാര്‍ ഈ പ്രദേശങ്ങളില്‍ കത്തോലിക്കാ വിശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും തുടര്‍ന്ന് 16-ാം നൂറ്റാണ്ടിന്‍റ 2-ാം പകുതിയോടെ ഈശോ സഭാ വൈദീകര്‍ ഇവിടെ സജീവമായി പ്രവര്‍ത്തിച്ചതായും മനസ്സിലാക്കാം. 1644-ലെ മിഷണറി റിപ്പോര്‍ട്ട് പ്രകാരം വലിയതുറയിലും അതിന്‍റെ സഹഇടവകകളിലും 1595 ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുവെന്നും 1680-തോടെ വലിയതുറയില്‍ ഈശോ സഭാവൈദീകര്‍ താമസിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 1563-ല്‍ മഹാരാജാവിന്‍റെ പ്രത്യേക അനുമതിയോടെ നിര്‍മ്മിക്കപ്പട്ട വലിയതുറ പളളിയില്‍ അക്കാലത്തെ ഫ്രാന്‍സിസ്ക്കന്‍ മിഷണറിമാരുടെ സജീവസാന്നിധ്യത്താലാവാം ഇടവകയുടെ മദ്ധ്യസ്ഥനായ വി.ആന്‍റണിയെ പ്രതിഷ്ഠിച്ചത്. ഇന്ന് കാണുന്ന വലിയതുറ പള്ളിയുടെ നിര്‍മ്മാണം 1913 ല്‍ ആരംഭിച്ച് ഏകദേശം 40 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതാണ്. ശംഖുമുഖത്തുള്ള ഇന്നത്തെ ബര്‍ണാര്‍ഡ് നേഴ്സിംഗ് ഹോം ഇരിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ്ക്കന്‍ മിഷണറിമാര്‍ 1950 തോടു കൂടി വലിയതുറയിലേയ്ക്ക്മാറി. ഈ മിഷനറിമാരുടെ പ്രവര്‍ത്തനവും അതോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന പാദുവ സോഷ്യല്‍ സെന്‍ററും വലിയതുറയുടെ സാമൂഹ്യമുന്നേറ്റത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുകണ്ട്.

1825-ലെ കടല്‍പാലത്തിന്‍റെ നിര്‍മ്മാണമാണ് നാളിതുവരെയയുള്ള വലിയതുറയുടെ ചരിത്രത്തെ ഏറെ സ്വാധീനിച്ച വസ്തുത. ഇത് മറ്റ് പ്രദേശങ്ങളിലെ ജനങ്ങളെ വലിയതുറയിലേയ്ക്കും അതിന്‍റെ പരിസര പ്രദേശങ്ങളിലേയ്ക്കും കുടിയേറാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല തുറമുഖം തുറന്നിട്ട് കച്ചവട വ്യാപാര സാദ്ധ്യതകളിലേയ്ക്ക് പ്രദേശവാസികളിലെ സമ്പന്ന കുടുംബങ്ങളില്‍ പലരും കടന്നു വരികയും വിജയകരമായി ചുവടുറപ്പിക്കുകയും ചെയ്തു. അതിലൂടെ അയല്‍ രാജ്യങ്ങളിലെ കമ്പോളങ്ങളുമായും വിദേശികളുമായും ബന്ധപ്പെടാന്‍ അവര്‍ക്കിടയായി. ഇത് അവരുടെ അടുത്ത തലമുറയെ പരിഷ്കൃത സമൂഹമാക്കുന്നതിനാവശ്യമായ വിദ്യാഭ്യാസം നല്‍കുന്നതിന് സഹായകമായി. വിദ്യാസമ്പന്നരായ വലിയതുറ സ്വദേശികള്‍ അന്ന് രാജ്യത്തിന് തന്നെ മാതൃകാപരമായ പല സംരംഭങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടുള്ളതായി കാണാം. നെയ്ത്തുശാല,ബട്ടണ്‍ ഫാക്ടറി, ഹഡ്സണ്‍ ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍, എന്നീ സ്ഥാപനങ്ങളും സമൂദ്രതീരം, ലാറ്റിന്‍ ക്രിസ്റ്റ്യന്‍ എന്നീ പത്രങ്ങളും അായമശെറമൃ ലെേമാ വെശുെ & ഝൗീഹശെ ഹശിലൗെ എന്ന കേരളത്തിലെ ആദ്യത്തെ ടവശുുശിഴ രീാുമി്യ യും, ക്ലൃ്യ ആൗശെിലൈ മുതലായവ അവയില്‍ ചിലതാണ്. ഇവയില്‍ എല്‍.എ.നെറ്റോ ആരംഭിച്ച ഹഡ്സണ്‍ ഇംഗ്ളീഷ് സ്ക്കൂളിനെപ്പറ്റി എടുത്തു പറയേണ്ടതുണ്ട്. വലിയതുറയിലെ സമ്പന്നകുടും ബങ്ങള്‍ അവരുടെ മക്കളെ അകലെയുള്ള വിദ്യാലയങ്ങളിലയച്ച് വിദ്യാസമ്പന്നരാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും ലഭിക്കുന്നതിനായി എല്‍.എ. നെറ്റേ എന്ന മനുഷ്യസ്നേഹി സ്വന്തം നിലയില്‍ 1924-ല്‍ തുടങ്ങിയ തീരദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് ഒമറീിെ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍. 1950 കള്‍ വരെ പ്രവര്‍ത്തിച്ച ഈ വിദ്യാലയം, ഈ പ്രദേശത്തെ ഒട്ടേറെ ആളുകള്‍ക്ക് അക്കാ ലത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള ചവിട്ടുപടിയായി പ്രവര്‍ത്തിച്ചു. മാത്രമല്ല ഇങ്ങനെ നേടിയ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തിക്കൊണ്ട് തോപ്പു മുതല്‍ ചെറിയതുറവരെയുള്ള ഒട്ടേറെയാളുകള്‍ അന്നത്തെ മലയായിലേയ്ക്ക് കുടിയേറുകയും ചെയ്തു. തിരുവനന്തപുരം പട്ടണത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാനമത്സ്യബന്ധനഗ്രാമം കൂടിയാണ് വലിയതുറ. പരമ്പരാഗത മത്സ്യബന്ധനരീതിയില്‍ പല പരീക്ഷണങ്ങളും നടത്തി വിജയിച്ച മുക്കുവകാരണവന്‍മാരെ പറ്റിയുള്ള ഓര്‍മ്മകള്‍ ഇന്നത്തെ തലമുറ കാത്തുസൂക്ഷിക്കുന്നു.

ജനസാന്ദ്രത കൊണ്ടും ഭരണപരമായ സൗകര്യാര്‍ത്ഥവും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ തോപ്പിലും ചെറിയതുറയിലും പുതിയ ഇടവകകള്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. രണ്ടിടത്തും ഇതിന്‍റെ പ്രാരംഭഘട്ടം എന്ന നിലയില്‍ സെമിത്തേരികളാണ് ആദ്യം നിര്‍മ്മിച്ചത്. 1911-ഓടെ തോപ്പ് വലിയതുറയില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്ര ഇടവകയായി 1924- ജൂലൈ 28ന് തോപ്പില്‍ അഗസ്റ്റിനിയന്‍ മിഷണറി സഭ (കഇങ)സെന്‍റ് റോച്ച് കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് ഏറെ താമസിയാതെ പ്രൈമറി വിദ്യാലയം ആരംഭിച്ചു. 1945 ലാണ് സെന്‍റ് റോച്ചസ് കോണ്‍വെന്‍റിന്‍റെ ഭാഗമായി ഗേള്‍സ് ഹൈയ്സ്കൂള്‍ തുടങ്ങുന്നത്. അക്കാലത്ത് ഇവിടെ പ്രവര്‍ത്തിച്ച വിദേശമിഷണറിമാരായ സന്യാസിനികളാണ് ഹൈസ്ക്കുള്‍ തുടങ്ങുന്നത്. ഇവരുടെ സാന്നിദ്ധ്യവും അവര്‍ രൂപം നല്‍കിയ വിവിധ പദ്ധതികളും തോപ്പ് ജനങ്ങളുടെ സാമൂഹിക പുരോഗതിയെ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ സാമൂഹ്യവളര്‍ച്ചയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. 1921-ല്‍ തോപ്പ് പള്ളിയുടെ നിര്‍മ്മാണം ആരംഭിക്കുകയും ഏതാണ്ട് 30 വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.

വി.അന്നയുടെ നാമത്തിലുള്ള ദൈവാലയത്തിന്‍റെ പ്രത്യേകത പള്ളിയോട് ചേര്‍ന്നുള്ള നന്‍മരണ മാതാവിന്‍റെ കുരിശ്ശടിയിലെ തിരുസ്വരൂപ പ്രതിഷ്ഠയാണ്. 2011 ല്‍ ഈ കുരിശ്ശടി പുനര്‍നിര്‍മ്മിക്കപ്പെട്ടു. ഒരുകാലത്ത് കമ്മ്യൂണിസത്തിന് നല്ല വളക്കൂറുള്ള മണ്ണായിരുന്നു തോപ്പ്. തീരദേശത്ത് നിന്നും ഏറ്റവും അധികം സിലോണ്‍ മലയാപ്രവാസികള്‍ ഉണ്ടായിരുന്ന നാടാണ് ചെറിയതുറ. ഇന്നും ആ നിലയില്‍ നൂറിലേറെ കുടുംബങ്ങളുള്ളതായാണ് കണക്ക്. മാത്രമല്ല ഇടവകയുടെ വികസനകാര്യങ്ങള്‍ക്ക് ഇവര്‍ എല്ലാവിധ സഹയങ്ങളും നല്‍കിവരുന്നു. വലിയതുറ ഇടവകയുടെ ഭാഗമായിരുന്നുകൊണ്ടുതന്നെ ഇവിടെ സെമിത്തേരിയും പള്ളിയും നിര്‍മ്മിക്കുകയാണുണ്ടായത്. പടിപടിയായ് നടന്നുവന്ന ചെറിയതുറ ഇടവകയുടെ വിഭജനം 1956 ല്‍ പൂര്‍ത്തിയായി. സ്വര്‍ഗ്ഗാരോപിതമാതാവാണ് ഇവിടത്തെ ഇടവകമദ്ധ്യസ്ഥ. 1991 മുതല്‍ റോസ്മിനിയന്‍ സിസ്റ്റേഴ്സ് ഈ ഇടവകയില്‍ കോണ്‍വെന്‍റ് സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരുന്നു. കോണ്‍വെന്‍റിനോട് അനുബന്ധിച്ചുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ എല്‍.പി., യു.പി., എന്നീ വിഭാഗങ്ങള്‍ ഉണ്ട്.

വലിയതുറയില്‍ നിന്ന് ഏറ്റവും അവസാനം വേര്‍പെട്ട ഇടവകയാണ് കൊച്ചുതോപ്പ്. ഏകദേശം 1000ത്തോളം കുടുംബങ്ങളടങ്ങുന്ന ഈ പ്രദേശം 2010 ഓടെ സ്വതന്ത്ര ഇടവകയായി മാറി. 1951-ല്‍ പരിശുദ്ധ ഫാത്തിമാമാതാവിന്‍റെ തിരുസ്വരൂപം സിംഗപ്പൂരില്‍ നിന്ന് കൊണ്ടുവന്നപ്പോള്‍ ആ സ്വരൂപം കൊച്ചുതോപ്പിലെ ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി പ്രതിഷ്ഠിച്ച സ്ഥലത്ത് കാലക്രമത്തില്‍ ഒരു കുരിശ്ശടിയുണ്ടായി. പില്‍ക്കാലത്ത് ഈ കുരിശ്ശടിയിരിക്കുന്നിടം വികസിപ്പിച്ചാണ് ഇന്നത്തെ ഇടവകരൂപീകരണത്തില്‍ എത്തിച്ചേര്‍ന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഭാഗമായതിനാലും നഗരത്തിന്‍റെ ഹൃദയഭാഗത്തോട് ചേര്‍ന്ന് കിടക്കുന്നതിനാലും നഗരജീവിതത്തിന്‍റെ സ്വാധീനവും സംസ്ക്കാരങ്ങളുടെ സമന്വയവും ഈ ഫെറോനയില്‍ ധാരാളമായി നടക്കുന്നുണ്ട്. അതുകൂടാതെ നഗരത്തില്‍ ലഭ്യമായ എല്ലാ ഭൗതീക സൗകര്യങ്ങളും ഒരു വിളിപ്പാടകലെ ഈ പ്രദേശത്തെ നിവാസികള്‍ക്ക് ലഭ്യമാണ്. കേരളത്തിന്‍റെ അഭിമാനമായ തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടും റൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡും ഈ ഫെറോനയിലാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം ലക്ഷ്യംവച്ച് രൂപതയില്‍ ആദ്യകാലത്ത് സ്ഥാപിതമായ ആള്‍സെയിന്‍റ്സ് കോളേജ്, സെന്‍റ് റോച്ചിസ് റ്റി. റ്റി. ഐ. യും ഈ ഫെറോനയില്‍ പ്രവര്‍ത്തിക്കുന്നു. റ്റി.എസ്.എസ്.എസ്. ന്‍റെ സാമൂഹ്യസേവന സംരംഭങ്ങളായ സെന്‍റ് സേവ്യേഴ്സ് ഐ. റ്റി. സി., സെന്‍റ് സേവ്യേഴ്സ് ഇന്‍റ്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളൊജി, പ്രതീക്ഷ- ഇന്‍ന്‍റെഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍, ആകാശപറവകള്‍ – ഹോം ഫോര്‍ ഡസ്റ്റിറ്റ്യൂട്ട്സ് എന്നിവ ഈ ഫെറോനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കാലാകാലങ്ങളായി അതിരൂപതയുടെ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളും ഭവനനിര്‍മ്മാണമുള്‍പ്പെടെയുള്ള പല സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളും ഈ ഫെറോനയില്‍ നടന്നുവരുന്നുവെങ്കിലും സാമൂഹ്യ-വിദ്യാഭ്യസ-സാമ്പത്തിക മേഖലയില്‍ ഇനിയും ഒട്ടനവധി കുടുംബങ്ങള്‍ പിന്നാക്കാവസ്ഥയിലാണ്.

Copyright © 2008 - 2022 Media Commission, Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies